സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഡ്രൈവറില്ലാത്ത കാര്‍ ട്രാഫിക് നിയമം ലംഘിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 15 ഏപ്രില്‍ 2022 (11:45 IST)
സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഡ്രൈവറില്ലാത്ത കാര്‍ ട്രാഫിക് നിയമം ലംഘിച്ചു. ഇതുമൂലം സാന്‍ഫ്രാന്‍സിസ്‌കോയിലെ പൊലീസാണ് പുലിവാല് പിടിച്ചത്. രാത്രി ഹെഡ്‌ലൈറ്റില്ലാതെ വന്ന വാഹനം പരിശോധിച്ചപ്പോഴാണ് കാറിന് ഡ്രൈവറില്ലെന്ന് പൊലീസ് അറിയുന്നത്. ഏപ്രില്‍ ഒന്നിനാണ് സംഭവം നടന്നത്. എന്നാലിത് ഏപ്രില്‍ ഫൂള്‍ അല്ലെന്ന് പൊലീസ് പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. രണ്ടുപൊലീസുകാരാണ് കാര്‍ തടഞ്ഞത്. കാറിന്റെ ഡോര്‍ തുറക്കാനും ഇവര്‍ക്ക് സാധിച്ചില്ല. പിന്നാലെ കാര്‍ വീണ്ടും ഓടിപ്പോയി. ശേഷം മറ്റൊരിടത്ത് നിര്‍ത്തുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍