നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കാസർഗോഡ് ജില്ലയിൽ നിന്നുമുള്ള സി പി ഐ എം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയുടെ അന്തിമരൂപം തയ്യാറായി. അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ഉള്ള കാസർഗോഡ് ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ ഇടത് മുന്നണിക്കാണ് മുൻതൂക്കം.
കാസർഗോഡ് മണ്ഡലത്തിൽ മത്സരിക്കുന്ന ഐ എൻ എൽ സ്ഥാനാർത്ഥിയെയാണ് ഇടത് മുന്നണി പിൻതാങ്ങുക. സി പിഐ എം വർഷങ്ങളായി സി പി ഐക്ക് വിട്ട് കൊടുത്ത കഞ്ഞങ്ങാട് മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എ ഇ ചന്ദ്രശേഖരനെ ഒരുവട്ടം കൂടി മതസരിപ്പിക്കാനാണ് സി പി ഐയുടെ അന്തിമ തീരുമാനം. ഉദുമയിൽ സിറ്റിംഗ് എംഎല്‍എ കെ കുഞ്ഞിരാമനെ ഒരിക്കല്‍ കൂടി അവസരം നല്‍കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഉദുമയിൽ അദ്ദേഹം നടപ്പിലാക്കിയ വികസന പ്രവര്‍ത്തികളും ജനസമതിയും കണക്കിലെടുത്താണ് കെ കുഞ്ഞിരാമന് നറുക്ക് വീണത്.
കാലങ്ങളായി ഇടത് മുന്നണിയുടെ കുത്തക മണ്ഡലമായ തൃക്കരിപ്പൂരിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ എംവി ബാലകൃഷണന്‍ മാസ്റ്ററെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ രാജഗോപലനെയുമാണ് പരിഗണിച്ചിരിക്കത്ത്. തുളു ഭാഷയ്ക്ക് സ്വാധീനമേറെയുള്ള മഞ്ചേശ്വരം മണ്ഡലത്തില്‍ തുളു അക്കാദമി മുന്‍ ചെയര്‍മാനും സിപിഐഎം കന്നട പത്രമായ തുളുനാട് ടൈംസിന്റെ ചീഫ് എഡിറ്ററുമായ എന്‍ ശങ്കര്‍ റൈയ്യാണ് പാര്‍ട്ടി പരിഗണിക്കുന്നത്.