തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ മനംനൊന്ത് ഡി സി സി ജനറല്‍ സെക്രട്ടറി ജോണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വയനാട് ഡി സി സി പ്രസിഡന്റിന്റെ മൊഴി രേഖപ്പെടുത്തി. ഡി സി സി പ്രസിഡൻറ് കെ എൽ പൗലോസിന്‍റെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. പൌലോസിന്റെ പുൽപ്പള്ളിയിലെ വീട്ടിലെത്തി ആയിരുന്നു മൊഴിയെടുത്തത്.
മാനന്തവാടി എസ് ഐ വിനോദ് വലിയാറ്റൂര്‍ ആണ് മൊഴി രേഖപ്പെടുത്തിയത്. ആത്മഹത്യക്ക് മുമ്പ് നവംബര്‍ എട്ടിന് ജോണ്‍ എഴുതിയ കത്തിൽ കെ എൽ പൗലോസ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും മാനന്തവാടി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ സില്‍വി തോമസ് എന്നിവരുടെ പേരുകള്‍ ഉണ്ടായിരുന്നു. ഇവരായിരുന്നു പരാജയത്തിന് കാരണക്കാരെന്നും കത്തില്‍ ഉണ്ടായിരുന്നു.
സിൽവി തോമസ് അടക്കമുള്ള നേതാക്കളുടെ മൊഴികൾ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
മാനന്തവാടി നഗരസഭ പുത്തന്‍പുര 34ആം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായ പയ്യമ്പള്ളി പുതിയിടം പടിയറ പി വി ജോണ്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.