തെരഞ്ഞെടുപ്പ്: രാഷ്ട്രീയക്കാര്‍ക്ക് വര്‍ണ്ണപുട്ടുമായി ആമിന

എ കെ ജെ അയ്യര്‍

വ്യാഴം, 19 നവം‌ബര്‍ 2020 (19:19 IST)
കാട്ടാക്കട: തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെവോട്ടു കിട്ടാന്‍ വിവിധ തരത്തിലുള്ള പ്രചാരണങ്ങളും സജീവമായി കഴിഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരവരുടെ ചിഹ്നം അഥവാ നിറം അനുസരിച്ചുള്ള വിഭവങ്ങളും കമ്പോളത്തില്‍ ലഭ്യമായി തുടങ്ങി. കൊറോണ കാലത്തെ പുതിയ ഐറ്റങ്ങളായ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയില്‍ പാര്‍ട്ടി ചിഹ്നം അടിച്ച രീതിയില്‍ ലഭ്യമായിട്ടുണ്ട്.
 
ഇതിലും ഏറെ രസകരം കുറ്റിച്ചലിലെസുല്‍ഫിക്കറുടെ ഉടമസ്ഥതയിലുള്ള ആമിന എന്ന് പേരുള്ള  പുട്ടുകട്ടയാണിപ്പോള്‍ ഏറെ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്. ഇവിടെ അതാത് പാര്‍ട്ടിക്കാര്‍ക്ക് വിവിധ നിറങ്ങളിലുള്ള പുട്ടുകളാണ് ലഭിക്കുക. കോണ്‍ഗ്രസുകാര്‍ക്ക് ത്രിവര്‍ണ്ണ പുട്ടു നല്‍കുമ്പോള്‍ ബി.ജെ.പി കാര്‍ക്ക് കാവി നിറത്തിലുള്ള പുട്ടും ഇടതു പക്ഷക്കാര്‍ക്ക് ചുവപ്പു നിറത്തിലുള്ള പുട്ടും ലഭിക്കും. മുസ്ലിം ലീഗുകാര്‍ക്ക് പച്ച നിറത്തിലുള്ള പൂട്ടാണ്  സ്‌പെഷ്യലായി ലഭിക്കുക.
 
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്‌കോണ്‍ഗ്രസ് നേതാവ്  ജി.കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റില്‍ നടന്ന ഉപ തെരഞ്ഞെടുപ്പ് സമയത്താണ് ആമിന പുട്ടുകടയില്‍  ഇത്തരമൊരു ആശയവുമായി വിവിധ പാര്‍ട്ടികള്‍ക്കായി വര്‍ണ്ണ പുട്ടു തുടങ്ങിയത്.
 
നിറങ്ങള്‍ക്കായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒരു സാധനവും പുട്ടില്‍ ചേര്‍ക്കില്ല എന്നതാണ് പ്രത്യേകത. അരി, ഗോതമ്പ്, ചോളം, ഇറങ് എന്നിവയും നിരത്തിനായി കാരറ, ബീറ്റ്റൂട്ട്, എന്നിവയ്ക്കൊപ്പം ചില ഔഷധ പച്ചിലകളും ചേര്‍ക്കും. പുട്ടു കഴിക്കാന്‍ കിട്ടുന്നത് പ്‌ളേറ്റിലോ വാഴയിലയിലോ പാളയിലോ അല്ല, പിന്നെയോ കൂവയിലയിലാണ് ലഭിക്കുക. ഇതിനായി ആദിവാസികള്‍ വനത്തില്‍ നിന്ന് കൂവയിലകള്‍ കൊണ്ടുവരുന്നു. ഇതിനൊപ്പം പ്രത്യേകമായി ആവശ്യപ്പെട്ടാല്‍ മിക്‌സര്‍ പുട്ട്, ഹോര്‌ലിക്‌സ് പുട്ട്, ചോക്ലേറ് പുട്ട്, തേന്‍ പുട്ട് എന്നിവയും ലഭിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍