പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുത്തു. പരാതിക്കാരിയായ യുവതിയെ എംഎല്‍എ മര്‍ദിച്ചെന്ന് പറയുന്ന ദിവസം ധരിച്ചിരുന്ന ടീ ഷര്‍ട്ട് പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. മര്‍ദനമേല്‍ക്കുമ്പോള്‍ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളും പകുതി ഉപയോഗിച്ച മദ്യക്കുപ്പിയും പൊലീസിന് ലഭിച്ചു. പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത തെളിവുകള്‍ ഏറെ നിര്‍ണായകമാണ്.
സംഭവദിവസം എല്‍ദോസ് പരാതിക്കാരിയുടെ വീട്ടിലേക്ക് മദ്യവുമായാണ് എത്തിയതെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇത് തെളിയിക്കുന്ന പകുതി ഉപയോഗിച്ച മദ്യക്കുപ്പിയാണ് പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. എറണാകുളത്തെ വിവിധ കേന്ദ്രങ്ങളിലും പെരുമ്പാവൂരിലെ വീട്ടിലും എംഎല്‍എ പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയിരുന്നു. അതേസമയം, എംഎല്‍എ ഇപ്പോഴും ഒളിവിലാണ്.