തിരുവനന്തപുരത്ത് തോരാമഴ; പലയിടത്തും വെള്ളക്കെട്ട്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (08:24 IST)
തിരുവനന്തപുരത്ത് ശമനമില്ലാതെ മഴ തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ട് രൂപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ നാലുമണിക്ക് തിരുവനന്തപുരം- ചെങ്കോട്ട ദേശീയ പാതയില്‍ ചുള്ളിമാനൂരില്‍ മണ്‍തിട്ട ഇടിഞ്ഞ് റോഡില്‍ വീണ് ഗതാഗതം തടസപ്പെട്ടു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 
 
ഇപ്പോഴത്തെ മഴയ്ക്ക് കാരണം തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴി, കേരളത്തിനും തമിഴ്‌നാടിനും മുകളിലുള്ള ന്യൂനമര്‍ദ്ദപാത്തി എന്നിവയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍