ആറ് രൂപയേക്കാള്‍ കൂടുതല്‍ ! കേരളത്തില്‍ കോഴിമുട്ട വില കുതിച്ചുയരാന്‍ കാരണമെന്ത്?

വ്യാഴം, 30 ജൂണ്‍ 2022 (16:43 IST)
കേരളത്തില്‍ മിക്ക ജില്ലകളിലും കോഴിമുട്ട വില ആറ് രൂപ കടന്നു. ഒരു മാസം മുന്‍പ് അഞ്ച് രൂപയും അതില്‍ താഴെയും ആയിരുന്നു മുട്ട വില. രണ്ടാഴ്ചയ്ക്കിടെയാണ് വില വര്‍ധിച്ചത്. കോഴിക്കോട് ഒരു മുട്ടയുടെ ചില്ലറ വില്‍പ്പന 6.50 ആണ്. കൊച്ചിയില്‍ ചിലയിടങ്ങളില്‍ ഒരു കോഴിമുട്ടയ്ക്ക് ഏഴ് രൂപയാണ് വില. 
 
മുട്ട ഉല്‍പാദനം കുറഞ്ഞതിനൊപ്പം ഉപഭോഗം കൂടിയതാണ് വില വര്‍ധനവിന് കാരണമെന്ന് മുട്ട വിതരണ മേഖലയിലുള്ളവര്‍ പറയുന്നു. സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നത് വീടുകളില്‍ മുട്ട ഉപഭോഗം കൂടാന്‍ കാരണമായിട്ടുണ്ട്. 
 
തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നാണ് കേരളത്തിലേക്ക് മുട്ട പ്രധാനമായും എത്തുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നാമക്കലില്‍ നിന്ന് മുട്ട കയറ്റി അയക്കുന്നത് വ്യാപകമായി കൂടിയിട്ടുണ്ട്. ഇത് കേരളത്തിലേക്ക് മുട്ട വരുന്നത് കുറയാന്‍ കാരണമായിട്ടുണ്ട്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍