ബിഎസ്‌സി നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 ഓഗസ്റ്റ് 2023 (12:55 IST)
2023-24 അധ്യയന വര്‍ഷം ബി.എസ്.സി നഴ്സിംഗ് കോഴ്സിനും പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കും പുതിയതായി ഉള്‍പ്പെടുത്തിയ കോളജുകളിലേക്കും അപേക്ഷകര്‍ക്ക്  ഓണ്‍ലൈന്‍ രജിസ്ട്രേഷനും കോളജ് ഓപ്ഷന്‍ സമര്‍പ്പണവും www.lbscentre.kerala.gov.in വഴി ആഗസ്റ്റ് 25 മുതല്‍ ആഗസ്റ്റ് 30, അഞ്ചു മണി വരെ നല്‍കാം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും അടുത്ത ഘട്ട അലോട്ട്മെന്റിലേക്കു ഓപ്ഷനുകള്‍ നല്‍കാം.

മുന്‍ അലോട്ട്മെന്റുകള്‍ക്കു നല്‍കിയ ഓപ്ഷനുകള്‍ ഇപ്പോള്‍ നിലനില്‍ക്കില്ല. അടുത്തഘട്ട അല്ലോട്ട്‌മെന്റിന് പുതിയതായി ഓപ്ഷന്‍ നല്‍കണം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ 0471 2560363,64 നമ്പറുകളില്‍ ലഭ്യമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍