സർക്കാർ ജീവനക്കാരിൽനിന്നും നിർബന്ധിച്ച് ശമ്പളം വാങ്ങില്ലെന്ന് മന്ത്രി ഇ പി ജയരാജൻ

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (19:50 IST)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സർക്കാർ ജീവക്കരിൽനിന്നും നിർബന്ധിച്ച് ശമ്പളം വാങ്ങില്ലെന്ന്  മന്ത്രി ഇ പി ജയരാജൻ.ശമ്പളം നൽകില്ലെന്നു സന്ദേശം അയച്ചതിനു സർക്കാർ ജീവനക്കാരെനെതിരെ നടപടി സ്വീകരിച്ചു എന്ന വാർത്തകൾക്ക് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
 
നാൽ‌പതിനായിരം കോടി രൂപയുടെ നഷ്ടമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തിന്റെയും ലോകബാങ്ക‌് പോലുള്ള ഏജന്‍സികളുടെയും സഹായം കൊണ്ടുമാത്രം സംസ്ഥാനത്തെ പുനിര്‍മിതി സാധിക്കില്ല. അതുകൊണ്ടാണ് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരുതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രി സംഭാ‍വനയായി ചോദിച്ചത്. എന്നാൽ ശമ്പളം നൽകാൻ താൽ‌പര്യമില്ലാത്തവരെ സമ്മർദ്ദത്തിലാക്കുകയില്ലെന്ന് മന്ത്രി വ്യക്തമാക്കി.   
 
സ്കൂൾകുട്ടികൾ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സഹായങ്ങൾ നൽകുകയാണ്. 15 കോടി രൂപയാണ് ഇതേവരെ സ്കൂളുകളിൽ നിന്നും സംഭാവനയായി ലഭിച്ചത്. ഈ സാഹചര്യത്തിൽ ഒരു വിഭാഗം സർക്കാർ ജീവനക്കാർ സ്വീകരിക്കുന്ന നിലപാട് ശരിയാണോ എന്ന് അവർ തന്നെ വിലയിരുത്തനമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article