ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊന്നു; സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവിനെ പിന്നാലെ എത്തിയ സംഘം വെട്ടി വീഴ്‌ത്തി

Webdunia
വെള്ളി, 10 ഫെബ്രുവരി 2017 (16:55 IST)
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പട്ടാപ്പകല്‍ വെട്ടേറ്റു മരിച്ചു. ഹരിപ്പാട് കരുവാറ്റ സ്വദേശി വിഷ്‌ണു (24)വാണ് വെട്ടേറ്റ് മരിച്ചത്. ഡിവൈഎഫ്ഐ മേഖലാ ജോയന്റ് സെക്രട്ടറിയാണ് കൊല്ലപ്പെട്ട വിഷ്‌ണു.

ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ കരുവാറ്റയില്‍ റെയില്‍വെ ക്രോസിന് സമീപത്താണ് സംഭവം. ബൈക്കിലെത്തിയ എട്ടംഗ സംഘം ഉൽസവം കഴിഞ്ഞു മടങ്ങിയ ജിഷ്‌ണുവിനെയും സുഹൃത്തിനെയും ആക്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച ജിഷ്‌ണു സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അക്രമത്തിനു പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എട്ടംഗ സംഘമാണ് കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ കൊലയ്‌ക്ക് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Next Article