സ്വപ്‌നയുടെയും സന്ദീപിന്റെയും പക്കൽനിന്നും കിട്ടിയത് 2 ടിബി ഡാറ്റ, ഡിലീറ്റ് ചെയ്‌ത ചാറ്റുകൾ തിരിച്ചെടുത്തു

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (13:30 IST)
ഡിപ്ലോമാറ്റിക് ചാനൽ വഴി കള്ളക്കടത്തു നടത്തിയ കേസിൽ പ്രതികളുടെ സ്മാർട്ട് ഫോൺ ഉൾപ്പടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ നിന്നും എൻഐഎ നാലര ടിബി ഡാറ്റ പിടിച്ചെടുത്തു.മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷിന്റെയും സന്ദീപ് നായരുടെയും ഫോണുകളിൽ നിന്ന് മാത്രം രണ്ട് ടിബി ഡാറ്റയാണ് എൻഐഎ പരിശോധിച്ചത്.
 
സ്വപ്‌നയുടെയും സന്ദീപിന്റെയും ഫോൺ ലാപ്‌ടോപ്പ് എന്നിവയിൽ നിന്നും സിഡാക്കിൻറ്റെ സഹായത്തോടെ രണ്ട് ടിബി ഡാറ്റ പരിശോധിച്ചതായി എൻഐഎ കോടതിയിൽ റിപ്പോർട്ട് നൽകി. ഇതുവരെ ആകെ 26 പേരെയാണ് സ്വർണകടത്തുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുള്ളത്. ഇവരുടെ ഫോൺ ലാപ്‌ടോപ്പ് തുടങ്ങി എല്ലാം തന്നെ പരിശോധിച്ചിട്ടുണ്ട്. ഇവയിൽ നിന്നും നാലര ടിബി ഡാറ്റ കണ്ടെടുത്തു.
 
അതേസമയം സന്ദീപിന്റെയും സ്വപ്‌നയുടെയും ഫോണിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ ഡിലീറ്റ് ചെയ്‌റ്റ നിലയിലാണ്. ഇവ്വയിൽ സമൂഹമാധ്യമങ്ങൾ വഴിയുള്ള ചാറ്റുകളും ഉൾപ്പെടുന്നു. ഇവയിൽ മിക്കവയ്മ് തിരിച്ചെടുത്തു, ഇതിന്റെ കൂടി അടിസ്ഥാനത്തിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് കോടതിയിൽ നൽകിയ അപേക്ഷയിൽ എൻഐഎ അറിയിച്ചു. വാട്ട്‌സ്ആപ്പ്,ടെലഗ്രാം എന്നിവ വഴിയായിരുന്നു പ്രതികൾ ആശയവിനിമയം നടത്തിയിരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article