മയക്കുമരുന്ന് പിടികൂടി: യുവതി ഉൾപ്പെടെ എട്ടുപേർ പിടിയിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 27 ഏപ്രില്‍ 2022 (18:49 IST)
കൊച്ചി: മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ടു യുവതി ഉൾപ്പെടെ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര ഇൻഫോപാർക്കിനടുത്ത് ഫ്‌ളാറ്റിൽ നിന്ന് ഹാഷിഷ് ഓയിൽ, എം.ഡി.എം.എ എന്നിവ പിടികൂടിയ കേസിലാണ് ഇവരെ പിടികൂടിയത്.

ആലപ്പുഴ വള്ളിക്കുന്നം സ്വദേശി മുഹമ്മദ് സിറാജ്, കല്ലമ്പലം സ്വദേശി ഇർഫാൻ മൻസിലിൽ റിസ്‌വാൻ, വഴുതക്കാട് സ്വദേശി അമൃത ഗർഭ ശങ്കരനാരായണൻ, ചേർത്തല മണപ്പുറം സ്വദേശി ജിഷ്ണു, തെക്കേ മുറി സ്വദേശി അനന്തു സജി, ഹരിപ്പാട് സ്വദേശി അഖിൽമാനോജ്, ചാവക്കാട് സ്വദേശി അൻസാരി എന്നിവർക്കൊപ്പം കോട്ടയം വില്ലൂന്നി സ്വദേശി കാർത്തിക എന്നിവരുമാണ് പിടിയിലായത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article