ദിലീപിന്റെ നായികയും പെട്ടു! നടിക്ക് മയക്കുമരുന്ന് കേസില്‍ പങ്ക്? എക്സൈസ് കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍

ശനി, 15 ജൂലൈ 2017 (12:26 IST)
നടന്‍ ദിലീപിന്റെ അറസ്റ്റാണ് മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് സിനിമ ലോകത്ത് നിന്നും മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് 6 അഭിനേതാക്കളടക്കം 12 സിനിമാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്. തെലുങ്ക് സിനിമാ പ്രവര്‍ത്തകര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
 
എക്സൈസ് വകുപ്പിന്റെ പ്രത്യേകസംഘമാണ് ഇതുസംബന്ധിച്ച് താരങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ജൂലൈ 19നും 27നും ഇടയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് നോട്ടീസില്‍ പറയുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
 
സംവിധായകന്‍ പുരി ജഗന്നാഥ്, നടന്‍ രവി തേജ, പി.​നവദീപ്, തരുണ്‍​കുമാര്‍ , എ.​തനിഷ്, പി ​സുബ്ബരാജ്, ന​ടി ചാര്‍മി കൌര്‍ , ന​ടി മുമൈത്ഖാന്‍, ഛായാഗ്രഹകന്‍ ശ്യാം കെ.​നായിഡു, ഗായകന്‍ ആനന്ദ് കൃഷ്ണ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദിലീപ് നായകനായ ആഗതന്‍ എന്ന ചിത്രത്തിലെ നായികയായിരുന്നു ചാര്‍മി.

വെബ്ദുനിയ വായിക്കുക