കൊട്ടിയത്തെ ഒരു ഹോട്ടലില്‍ നാടക -സീരിയല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ബിയര്‍ കുടിക്കുന്നതിനിടെയുണ്ടായ വാക്കേറ്റമാണ് അടിയില്‍ കലാശിച്ചത്. ഏറ്റുമുട്ടലിനിടെയില്‍ ബിയര്‍ കുപ്പികൊണ്ട് അടിയേറ്റ രണ്ട് സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുണ്ട്.രതീഷ് ഷറഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രതീഷും ഷെറഫും രാത്രിയില്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവരുടെ പാത്രത്തിലേക്ക് ഒഴിഞ്ഞ മദ്യകുപ്പിവച്ചതാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇതിനെ ചോദ്യം ചെയ്തതോടെ പ്രതികള്‍ ബിയര്‍കുപ്പിക്കൊണ്ടു രതീഷിയുന്റേയും ഷെറഫിന്റേയം തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാടകസംഘത്തില്‍പ്പെട്ട മണിക്കുട്ടന്‍, രാജേഷ്‌കുമാര്‍, ശരത്ത്
എന്നിവരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തില്‍ കൊട്ടിയം പോലീസ് കേസെടുത്തു.