ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിക്ക് വിട്ടു; ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

Webdunia
ചൊവ്വ, 2 ജനുവരി 2018 (15:17 IST)
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  രാജ്യവ്യാപകമായി നടത്തുന്ന മെഡിക്കല്‍ ബന്ദ് അവസാനിച്ചു.  
ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ല് സ്റ്റാന്‍ഡിങ്ങ് കമ്മീഷന് വിട്ടതോടെയാണ് സമരം അവസാനിപ്പിച്ചത്. 
ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി  മെഡിക്കല്‍ ബന്ദ് നടത്തിയിരുന്നു.
 
കേരളത്തിലെ ഡോക്ടർമാരും പങ്കെടുക്കുന്നതിനാല്‍ ഇന്ന് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.മെഡിക്കല്‍ ബന്ദില്‍ ഡോക്ടര്‍മാര്‍ സമരത്തിലായതോടെ രോഗികള്‍ ദുരതത്തിലായത് വാര്‍ത്തയായിരുന്നു. കേരളത്തില്‍ മുപ്പതിനായിരത്തിലേറെ ഡോക്ടര്‍മാരാണ് സമരം നടത്തുന്നത്.  ഇതോടെ ആശുപത്രികള്‍ സ്തംഭിച്ചു.
 
സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍) നേതൃത്വത്തില്‍ രാവിലെ ഒന്‍പതു മുതല്‍ പത്തുവരെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിച്ചത് രോഗികളെ ശരിക്കും വലച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article