കമ്മിറ്റിയില്‍ തീരുമാനിക്കാതെ നേതൃസ്ഥാനത്തിരിക്കുന്നവരെ മാറ്റരുതെന്ന് കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്‍. 26 പേര്‍ തീരുമാനിച്ചതിനാലാണ് തന്നെ നേതൃത്വത്തില്‍ നിന്ന് മാറ്റിയത്.
ഈ അവസ്ഥ തുടര്‍ന്നാല്‍ കോണ്‍ഗ്രസില്‍ സംഘടനാ സംവിധാനം ശിഥിലമാകുമെന്നും പ്രതാപവര്‍മ്മ തമ്പാന്‍ പറഞ്ഞു. തമ്പാനെ നേതൃസ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ട് പോയാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി ഉണ്ടാകുമെന്ന് എംഎം ഹസന്‍ അധ്യക്ഷനായ കെപിസിസി സമിതി വിലയിരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തമ്പാനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്.