‘ഉദ്യോഗസ്ഥര്‍ നിഷ്കളങ്കരാവണം; സൂരജിനെ വ്യക്തിപരമായി അറിയില്ല’

Webdunia
വ്യാഴം, 20 നവം‌ബര്‍ 2014 (13:03 IST)
ഉദ്യോഗസ്ഥരടക്കം സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള എല്ലാവരും നിഷ്കളങ്കരാവണമെന്ന് പൊതുമരാമത്തുവകുപ്പ് മന്ത്രി കെ വി ഇബ്രാഹിംകുഞ്ഞ്. സൂരജിനെ വ്യക്തിപരമായി അറിയില്ലെന്നും ചുരുങ്ങിയ കാലത്തെ പരിചയം മാത്രമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ അവിഹിതസ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പൂര്‍ണമായി വെളിപ്പെടുത്താറായിട്ടില്ല. ക്രമക്കേട് നടക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഈ നടപടിയെന്നും ഇബ്രാഹിം‌കുഞ്ഞ് പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.