തെരുവ് നായ്‌ക്കള്‍ പെരുകിയാല്‍ നേട്ടമുണ്ടാക്കുന്നവരുമുണ്ട് ഇവിടെ; നായകളുടെ പേരില്‍ ഇവര്‍ കൊയ്യുന്നത് കോടികള്‍!
സംസ്ഥാനത്ത് തെരുവുനായ്‌ക്കളുടെ ശല്ല്യം രൂക്ഷമായിരിക്കെ പേവിഷ മരുന്ന് ലോബി കേരളത്തില്‍ നിന്ന് കൊയ്യുന്നത് കോടികള്‍. നായ്‌ക്കളെ കൊല്ലണമെന്നും കൊല്ലരുതെന്നുമുള്ള വാദപ്രതിവാദങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പേവിഷ പ്രതിരോധ മരുന്ന് ലോബിയാണെന്ന് സംശയം.
ഒരു വര്‍ഷം മാത്രം സംസ്ഥാനത്ത് വിറ്റഴിയുന്നത് 2800 കോടിയുടെ മരുന്നുകള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പേവിഷ പ്രതിരോധ മരുന്നുകള്‍ക്ക് വേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ 11 കോടി വകയിരുത്തിയിരുന്നുവെന്നുമാണ് കണക്കുകള്‍ പറയുന്നത്.
കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് തെരുവു നായകളുടെ കടിയേറ്റ് 35 പേര്‍ കൊല്ലപ്പെടുകയും മൂന്നരലക്ഷം പേര്‍ ചികിത്സ തേടുകയും ചെയ്‌തിട്ടുണ്ടെന്നാണ് കണക്കുകള്‍. അതേസമയം പ്രതിരോധ മരുന്നുകളുടെ ദൌര്‍ലഭ്യം ഇല്ലെന്നാണ് വിവരം. ഇക്കാരണത്താല്‍ തന്നെ നായ്‌ക്കളെ കൊല്ലാത്തതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പേവിഷ മരുന്ന് ലോബിയാണെന്ന സംശയം ബലപ്പെടുന്നത്.