പി കൃഷ്ണപിള്ള സ്മാരകം: സിപിഎം ജില്ലാ കമ്മിറ്റിയംഗംത്തെ ചോദ്യം ചെയ്തു

വെള്ളി, 12 ഡിസം‌ബര്‍ 2014 (16:01 IST)
പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് നീളുന്നു. സംഭവത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം പിപി ചിത്തരഞ്ജനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ കൂടുതല്‍ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

നേകേസിലെ ഒന്നാംപ്രതി ലതീഷ് ചന്ദ്രന്‍ നിരവധി നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സ്മാരകം തകര്‍ത്ത സംഭവത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളായ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക