സംവിധായകന്‍ വേണുഗോപന്‍ അന്തരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 ജൂണ്‍ 2024 (14:24 IST)
venugopan
സംവിധായകന്‍ വേണുഗോപന്‍ അന്തരിച്ചു. 70വയസായിരുന്നു. ഷാര്‍ജ ടു ഷാര്‍ജ (2001), കുസൃതിക്കുറുപ്പ് (1998), ചൂണ്ട (2003), സ്വര്‍ണം (2008), ദ റിപ്പോര്‍ട്ടര്‍ (2015), സര്‍വോപരി പാലാക്കാരന്‍ (2017) തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
 
ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിയാണ് വേണുഗോപന്‍. സംവിധായകന്‍ പത്മരാജന്റെ സംവിധാന സഹായിയായി 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ ഗന്ധര്‍വന്‍ (1991) കരിയില കാറ്റു പൊലെ-1986, നമുക്ക് പാര്‍ക്കന്‍ മുന്തിരി തോപ്പുകള്‍ (1986), സീസണ്‍ (1989), ഇന്നലേ (1989), എന്നീ സിനിമകളിലാണ് പത്മരാജനൊപ്പം പ്രവര്‍ത്തിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍