ഇലക്ട്രിക് ഷോക്കേറ്റ് യുവാവ് മരിച്ചു

എ കെ ജെ അയ്യര്‍

വെള്ളി, 21 ജൂണ്‍ 2024 (10:56 IST)
മലപ്പുറം : ഇലക്ട്രിക് ഷോക്കേറ്റ് യുവാവ് മരിച്ചു. കെട്ടിടത്തിന് മുകളില്‍ നിന്നും ഫോണ്‍ ചെയ്യുമ്പോള്‍ കാല്‍ വഴുതി തൊട്ടു താഴെയുള്ള വൈദ്യുതി കമ്പിയിലേക്ക് വീഴുകയായിരുന്നു. ബിഹാര്‍ ചാപ്ര ജില്ലയിലെ നയഗോണ്‍ സ്വദേശി രാജു മഹതൊ (42) ആണ് മരിച്ചത്.
 
മലപ്പുറം എടപ്പാള്‍ ടൗണില്‍ നരണിപ്പുഴ റോഡിലെ കെട്ടിടത്തിലാണ് സംഭവം. അപകടം നടന്ന കെട്ടിടത്തില്‍ രണ്ട് വര്‍ഷമായി താമസിച്ച് വരികയായിരുന്നു ഇയാള്‍.
 
എടപ്പാളില്‍ വിവിധ പ്രദേശങ്ങളില്‍ നിര്‍മാണ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍