കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും

Webdunia
തിങ്കള്‍, 1 മാര്‍ച്ച് 2021 (18:06 IST)
സംവിധായകനും നടനുമായ രഞ്ജിത്ത് കോഴിക്കോ‌ട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. മൂന്ന് ടേം പൂർത്തിയാക്കിയ എംഎൽഎ എ പ്രദീപ് കുമാറിന് പകരമായാണ് രഞ്ജിത്തിനെ മത്സരിപ്പിക്കുന്നത്.
 
ഇടത് അനുഭാവിയാണെങ്കിലും തിരെഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നായിരുന്നു നേരത്തെ രഞ്ജിത്ത് പറഞ്ഞിരുന്നത്. സിപിഎമ്മുമായി നല്ല ബന്ധം പുലർത്തുന്ന രഞ്ജിത്ത് മൽസരിക്കാൻ തയ്യാറാണെന്ന് സിപിഎം നേതാക്കളെ അറിയിച്ചു. കോഴിക്കോട് നഗരത്തിൽ തന്നെയാണ് രണ്ട് പതിറ്റാണ്ടിലേറെയായി രഞ്ജിത്ത് താമസിക്കുന്നത്. 3 ടേം വിജയിച്ചവരെ സ്ഥാനാർത്ഥികളാക്കേണ്ടതില്ല എന്ന പാർട്ടി തീരുമാനത്തിന്റെ പുറത്താണ് രഞ്ജിത്തിന് നറുക്ക് വീണിരിക്കുന്നത്.
 
കെഎസ്‍യു പ്രസിഡണ്ട് കെ എം അഭിജിത്ത്, വിദ്യാ ബാലകൃഷ്ണൻ എന്നിവരെയാണ് കോഴിക്കോട് നോർത്തിൽ യുഡിഎഫ് പരിഗണത്. എംടി രമേശ് ആയിരിക്കും ബിജെപി സ്ഥാനാർത്ഥി.

അനുബന്ധ വാര്‍ത്തകള്‍

Next Article