എവിടെ ന്യായീകരണ സംഘികള്‍? ഇതാണോ നിങ്ങളുടെ അച്ഛാ ദിന്‍? - പൊട്ടിത്തെറിച്ച് സംവിധായകന്‍

വ്യാഴം, 12 ഏപ്രില്‍ 2018 (16:01 IST)
ജമ്മു കാശ്മീരിലെ കാത്തുവ ജില്ലയിൽ എട്ടു വയസ്സുകാരി ആസിഫ ബാനുവിനെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ എം എ നിഷാദ്. ഇത്തരം ക്രൂരതകൾ നടമാടുന്ന ഇന്ത്യയിൽ ഇതാണോ നിങ്ങളുടെ അച്ഛാ ദിൻ എന്ന് നിഷാദ് ചോദിക്കുന്നു.  
 
രണ്ട് പൊലീസുകാര്‍ അടങ്ങുന്ന ആറംഗസംഘമാണ് ആസിഫയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊന്നത്. കഴിഞ്ഞ ജനുവരിയിലാണ് എട്ടു വയസ്സുകാരി ആസിഫ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി മയക്കു മരുന്ന് കുത്തി വെച്ചായിരുന്നു ക്രൂരമായ കൊല. തട്ടിക്കൊണ്ടു പോയതിനു ഏഴു ദിവസങ്ങൾക്കു ശേഷം ജനുവരി 17 നാണ് ആസിഫയുടെ മൃതദേഹം കണ്ടെടുത്തത്.  
 
കേസിൽ പൊലീസ് ആദ്യം അറസ്റ്റു ചെയ്ത 14 കാരൻ കുറ്റം സമ്മതിക്കുകയും ശേഷം കേസിൽ പങ്കാളികളെന്ന് തെളിഞ്ഞ ദീപക് ഖജൂരിയ സുരീന്ദർ കുമാർ എന്നീ രണ്ടു പൊലീസുകാർ പിടിയിലാവുകയും ചെയ്തു.
 
എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍