കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ താൻ പറഞ്ഞ ‘മാഡം’ കാവ്യ മാധവനാണെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിൽ വേണ്ടിവന്നാൽ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ആലൂവ റൂറൽ എസ്പി എവി ജോർജ്.
ഇക്കാര്യത്തിൽ അന്വേഷണ സംഘം കൂടിയാലോചിച്ച് തീരുമാനമെടുക്കും. കേസിലെ എല്ലാ തെളിവുകളും കൃത്യമായി പഠിച്ച ശേഷം കുറ്റപത്രം സമർപ്പിക്കും. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും എവി ജോർജ് പറഞ്ഞു.
കാവ്യ മാധവനെക്കുറിച്ച് സുനി നടത്തിയ പരാമർശത്തെക്കുറിച്ചു തനിക്കറിയില്ലെന്നാണ് എസ്‌പി ബുധനാഴ്‌ച പറഞ്ഞത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്ത മാത്രമേ തനിക്ക് അറിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം, സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കാവ്യയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ കാവ്യ അഭിഭാഷകരുടെ നിയമോപദേശം തേടിയെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുണ്ട്.
അറസ്റ്റിനുള്ള സാധ്യത, മുന്‍കൂര്‍ ജാമ്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അഭിഭാഷകനുമായി കാവ്യ സംസാരിച്ചു. കേസില്‍ കാവ്യയെ സാക്ഷിയാക്കാനോ പ്രതിയാക്കാനോ ആണ് പൊലീസിന്റെ നീക്കമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.