കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് പിന്തുണയുമായി നിർമാതാവ് ജി സുരേഷ്കുമാർ.
കേസില്‍ ദിലീപ് തെറ്റുകാരന്‍ അല്ലെന്ന് തനിക്കു പൂർണവിശ്വാസമുണ്ട്. കൊടും കുറ്റവാളിയായ പൾസർ സുനിയുടെ വാക്കു വിശ്വസിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവിനായി പൊലീസ് ഇപ്പോൾ അലഞ്ഞു നടക്കുകയാണെന്നും സുരേഷ്കുമാർ പറഞ്ഞു.
കുറ്റവാളിയായ വ്യക്തി പറയുന്നതുകേട്ട് ഒരാളെ അറസ്റ്റ് ചെയ്യാമോ ?. കൃത്യമായ അന്വേഷണം നടത്തി വേണം കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാന്‍. സുനി വാക്കു വിശ്വസിച്ച് ദിലിപീനെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോള്‍ തെളിവിനായി അലയുകയാണ്. ചെയ്യാത്ത കുറ്റത്തിനാണ് ദിലീപ് ജയിലിൽ കിടക്കുന്നതെന്നും സുരേഷ്കുമാർ വ്യക്തമാക്കി.
ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് നൂറ് ശതമാനം താന്‍ വിശ്വസിക്കുന്നു. ഒരിക്കലും അദ്ദേഹത്തിന് അങ്ങനെയൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. താന്‍ നിര്‍മിച്ച സിനിമയിലൂടെയാണ് ദിലീപ് സിനിമയിലെത്തുന്നതെന്നും മനോരമ ഓൺലൈനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സുരേഷ്കുമാർ വ്യക്തമാക്കി.