ഡിജിറ്റല്‍ രംഗത്തെ രാജ്യത്തെ ആദ്യ സര്‍വകലാശാല ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശ്രീനു എസ്
ശനി, 20 ഫെബ്രുവരി 2021 (19:00 IST)
ഡിജിറ്റല്‍ രംഗത്തെ രാജ്യത്തെ ആദ്യ സര്‍വകലാശാലയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്റ് ടെക്നോളജി തിരുവന്തപുരം ടെക്‌നോസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഡിജിറ്റല്‍ രംഗത്തെ വിവിധ മേഖലകളില്‍ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമാണ് സര്‍വകലാശാല പ്രധാന്യം നല്‍കുന്നത്. ഡിജിറ്റല്‍ രംഗത്തെ ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളിലെ കോഴ്‌സുകളാണ് സര്‍വകലാശാല നടത്തുക.
 
ആദ്യഘട്ടത്തില്‍ സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ്, സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക് സിസ്റ്റം ആന്റ് ഓട്ടോമേഷന്‍, സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യുമാനിറ്റി ആന്റ് ലിബറല്‍ ആര്‍ട്‌സ് കോഴ്‌സുകളാണ്  ആരംഭിക്കുന്നത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമായി ഡിജിറ്റല്‍ സര്‍വകലാശാല സഹകരിക്കും. ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി, ബിഗ് ഡാറ്റാ അനലറ്റിക്‌സ്, ബയോ കമ്പ്യൂട്ടിംഗ്, ജിയോ സ്പെഷ്യേല്‍ അനലറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പഠന കേന്ദ്രങ്ങളും സര്‍വകലാശാല വിഭാവനം ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article