ബസ്, ഓട്ടോ, ടാക്‌സി നിരക്കു കുറയ്‌ക്കില്ല, വിദ്യാര്‍ഥി കണ്‍സഷന്‍ കൂട്ടും!
സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്കു കുറയ്‌ക്കണമെന്ന് ആവശ്യമുയരുന്നതിനിടെ നിരക്ക് കുറയ്ക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ജസ്‌റ്റിസ് എം. രാമചന്ദ്രനന്‍ കമ്മീഷന്‍ നിര്‍ദ്ദേശം. ബസ് ചാര്‍ജ് കുറയ്ക്കേണ്ടതുണ്ടൊ എന്ന് പഠിക്കുന്നതിനായി നിയോഗിച്ച കമ്മീഷനാണ് ഇത്. നാലംഗങ്ങളാണ് ഇതിലുള്ളത്. കമ്മീഷനു ലഭിച്ച പരാതികളുടെയും വിശകലനങ്ങളുടെയും അടിസ്‌ഥാനത്തിലാണ് കമ്മിഷന്റെ പ്രാഥമിക വിലയിരുത്തല്‍.
ഡീസല്‍ വിലയില്‍ എട്ടുശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഡീസല്‍ വില കുറഞ്ഞതു സ്‌ഥിരമാണെന്നുറപ്പില്ല. അതിനാല്‍ ഇതുകൊണ്ടുമാത്രം നിരക്കു കുറയ്‌ക്കേണ്ടതില്ല എന്നാണ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തല്‍. അതേസമയം വിദ്യാര്‍ഥി സംഘടനകളുടെ വ്യാപക എതിര്‍പ്പ് ഉണ്ടാകാനിടയുള്ള നിര്‍ദ്ദേശവും കമ്മീഷന്‍ സര്‍ക്കാരിനു നല്‍കുമെന്നാണ് സൂചന. വിദ്യാര്‍ഥി കണ്‍സഷന്‍ കൂട്ടണമെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കു പൂര്‍ണമായും സൗജന്യയാത്ര ആവശ്യമില്ല. അവരുടെ യാത്രാനിരക്കു കൂട്ടേണ്ടതുണ്ട് എന്നുമാണ് കമ്മീഷന്‍ സര്‍ക്കാരിനു നല്‍കാന്‍ പോകുന്ന നിര്‍ദ്ദേശം. ബസ് നടത്തിപ്പിനായി അനുബന്ധ ചെലവുകളും കൂടി. തൊഴിലാളികള്‍ വേതന വര്‍ധന ആവശ്യപ്പെടുന്നു. ഇതെല്ലാം കമ്മിഷനു പരിഗണിക്കേണ്ടതുണ്ടെന്നും ജസ്‌റ്റിസ് എം.രാമചന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ട് മൂന്നാഴ്‌ചയ്‌ക്കകം സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.