ധവളപത്രം സഭയിൽ; പൊതുകടം ഒന്നരലക്ഷം കോടി രൂപ, അടിയന്തിരമായി 5900 കോടി രൂപ വേണം

വ്യാഴം, 30 ജൂണ്‍ 2016 (11:18 IST)
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ വെച്ചു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരുകടന്നെന്ന് ധവളപത്രത്തിൽ പറയുന്നു. ഒന്നരലക്ഷം കോടി രൂപയാണ് പൊതുകടം. ഈ സാഹചര്യത്തിൽ അടിയന്തിരമായി 5900 കോടി രൂപ വേണമെന്നും ധവളപത്രത്തിൽ വ്യക്തമാക്കുന്നു.
 
10 മുതൽ 12 ശതമാനം മാത്രമാണ് ഖജനാവിൽ നികുതിവരുമാനമെന്നും ഇത് വളരെ കുറവാണെന്നും ധവളപത്രം വ്യക്തമാക്കി. യു ഡി എഫ് ഭരണകാലത്തെ സർക്കാർ നികുതി പിരിവിൽ വൻ ക്രമക്കേട് നടത്തി. അനാവശ്യ നികുതിയിളവുകൾ നൽകുകയും ചെലവ് നോക്കാതെ പദ്ധതി പ്രഖ്യാപനം നടത്തുകയും ചെയ്തുവെന്ന് ധവളപത്രം ചൂണ്ടിക്കാട്ടി. 
 
ചെലവിന്റെ കാര്യത്തിൽ മുൻസർക്കാരിന് നിയതന്ത്രണമുണ്ടായില്ല. കാർഷിക പദ്ധതികൾക്ക് തുക വകയിരുത്തുകയും ചെയ്തില്ലെന്നും ധവളപത്രം വ്യക്തമാക്കി. കടം അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടിയായി. സര്‍ക്കാര്‍ അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട ബാധ്യത 5965 കോടിയുടേതാണ്. പെന്‍ഷന്‍ കുടിശ്ശിക 1000 കോടിയും വിവിധ വകുപ്പുകള്‍ക്ക് നല്‍കാനുള്ള ബില്‍ 2000 കോടിയും കരാറുകാര്‍ക്ക് നല്‍കാനുള്ള 1600 കോടിയും ഉള്‍പ്പെടുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക