ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യത്തിനെതിരെ വിജിലന്‍സ് അന്വേഷണം
ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. ചന്ദ്രബോസ് വധക്കേസിലെ പ്രതിയും വ്യവസായിയുമായ നിസാമിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിന്മേല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂണ്‍ 25നകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
നിസാമിന്റെ സാന്പത്തിക സ്വാധീനത്തിന് വഴങ്ങി ഡിജിപി ചന്ദ്രബോസ് വധക്കേസില്‍ നിന്നിന്ന് അയാളെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ഡിജിപിയെ കൂടാതെ തൃശൂര്‍ മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബിനും മറ്റ് എട്ട് പേര്‍ക്കുമെതിരേയും അന്വേഷണം നടത്താന്‍ നിര്‍ദ്ദേശമുണ്ട്.