ശബരിമല യുവതീപ്രവേശന വിധി: സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് - ശബരിമല നട തുറന്നു

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (17:43 IST)
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതില്‍ സുപ്രീംകോടതിയില്‍ സാവകാശം തേടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. നാളെ ഹർജി നൽകാനാകില്ലെങ്കിൽ തിങ്കളാഴ്ച തീർച്ചയായും ഹർജി സമർപ്പിക്കാനാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ വ്യക്തമാക്കി.

മുതിര്‍ന്ന അഭിഭാഷകനായ ചന്ദ്രോദയ സിങ് ദേവസ്വം ബോര്‍ഡിനായി സുപ്രീംകോടതിയില്‍ ഹാജരാകും.  എത്ര സമയം സാവകാശം നല്‍കണമെന്നു തീരുമാനിക്കുന്നത് സുപ്രീംകോടതിയാണ്. ശബരിമലയിലെ ക്രമ സമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാവും പ്രധാനമായും സാവകാശഹർജി നൽകുകയെന്നും എ പദ്മകുമാർ പറഞ്ഞു.

പന്തളം രാജകുടുംബവും തന്ത്രികുടുംബവും ഉന്നയിച്ച ആചാരപ്രശ്നങ്ങൾ കൂടി ഹർജിയിൽ ചൂണ്ടിക്കാട്ടും. സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് മാത്രമാണ് ബോർഡ് ആവശ്യപ്പെടുകയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

സാവകാശഹർജി നൽകാമെന്ന കാര്യത്തിൽ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് പദ്മകുമാർ വ്യക്തമാക്കി. മണ്ഡലകാല തീരുഥാടത്തിനായി ശബരിമല നട തുറന്നു.

വൈകിട്ട് അഞ്ചു മണിക്ക് മേൽശാന്തി എവി ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ്​നട തുറന്നത്. തുടർന്ന്​ തന്ത്രി കണ്ഠരര്​ രാജീവരുടെ കാർമികത്വത്തിൽ അഭിഷേക ചടങ്ങുകൾ നടക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article