പ്രസവരംഗം മൊബൈലില്‍; മൂന്ന് ഡോക്ടര്‍മാര്‍ കീഴടങ്ങി

Webdunia
ബുധന്‍, 8 ഒക്‌ടോബര്‍ 2014 (08:45 IST)
പ്രസവരംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ മൂന്ന് ഡോക്ടര്‍മാര്‍ പൊലീസില്‍ കീഴടങ്ങി. പയ്യന്നൂര്‍ താലൂക്ക് ആശുപതിയിലെ ഡോക്ടര്‍മാരായ മധുസൂദനന്‍, സുനില്‍കുമാര്‍, മനോജ്‌ കുമാര്‍ എന്നിവരാണ് കീഴടങ്ങിയത്. മൊബൈല്‍ ഫോണില്‍ പ്രസവരംഗം പകര്‍ത്തുകയും വാട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതാണ് ഇവര്‍ക്കെതിരായ കേസ്. 
 
സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും മൂന്നുപേരെയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. 
 
ഹൈക്കോടതിയില്‍ ഡോക്ടര്‍മാര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു. സ്ത്രീത്വത്തെ അവഹേളിച്ചതിനും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതിനും ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് പ്രതികള്‍ കീഴടങ്ങിയത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.