ഉത്തരാഖണ്ഡിൽ കനത്ത മണ്ണിടിച്ചിൽ; 15,000 യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

Webdunia
ശനി, 20 മെയ് 2017 (07:51 IST)
ഉത്തരാഖണ്ഡിലെ വിഷ്ണുപ്രയാഗിന് സമീപം കനത്ത മണ്ണിടിച്ചില്‍. 15,000 യാത്രക്കാര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. ചമോലി ജില്ലയിൽനിന്ന്​ഒമ്പതു കിലോമീറ്റർ അകലെ വെള്ളിയാഴ്ച ഉച്ചക്കാണ്​ സംഭവം നടന്നത്. തീർഥാടകര്‍ ഉള്‍പ്പടെയുള്ളവരുടെ അഞ്ഞൂറോളം വാഹനങ്ങളാണ് റോഡിൽ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോളും പുരോഗമിക്കുന്നു.
 
യാത്രക്കാർക്ക്​ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 150 മീറ്റർ പരിധിയിൽ പാറക്കല്ലുകളും മണ്ണും കൂടിക്കിടക്കുന്നതിനാൽ റോഡ്​വീണ്ടും തുറന്നുകൊടുക്കാൻ രണ്ടു ദിവസത്തെ രക്ഷാപ്രവർത്തനമെങ്കിലും വേണ്ടിവരുമെന്നാണ്​സൂചന. റോഡ് പൂര്‍ണമായി തുറക്കുന്നതുവരെ സമാന്തരപാതയിലൂടെ വാഹനങ്ങള്‍ക്കു സഞ്ചാരമാര്‍ഗം ഒരുക്കുമെന്നു ബിആര്‍ഒ കമാന്‍ഡര്‍ കേണല്‍ രാമ സുബ്രമഹ്ണ്യന്‍ പറഞ്ഞു. 
 
Next Article