അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറി വരുമെന്ന് കരുതരുത്, ഇവിടെ മറ്റൊരു ശക്തി വളരുന്നുണ്ട്: സുധാകരൻ

Webdunia
തിങ്കള്‍, 22 മാര്‍ച്ച് 2021 (09:21 IST)
യു‌ഡിഎഫിന് ഇത് നിർണായകമായ തിരെഞ്ഞെടുപ്പാണെന്നും പരാജയപ്പെട്ടാൽ അത് ബിജെപിയെ ശതിപ്പെടുത്തുമെന്നും കെ സുധാകരൻ എംപി. ഇരിക്കൂറില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.
 
എല്ലാകാലവും ഞാനും നിങ്ങളും പറയും അഞ്ച് വർഷം യുഡിഎഫ് അഞ്ച് വര്‍ഷം എല്‍ഡിഎഫ് എന്ന്. ഇക്കുറി അങ്ങനെ ആണെന്ന് കരുതരുത്. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണ്. ഇവിടെ മൂന്നാമതൊരു മുന്നണി ഉയർന്നുവരുന്നുണ്ട്. അവർ ശക്തരല്ല. എന്നാൽ അവര്‍ ശക്തരാകുന്ന നടപടിയിലേക്ക് യുഡിഎഫിന്റെ പരാജയം നയിക്കുമെന്ന ഓര്‍മ ഓരോരുത്തര്‍ക്കും വേണമെന്നും അധികാരത്തിലേക്ക് തിരിച്ചെത്തണമെന്നും സുധാകരൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article