സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; കോഴിക്കോട് കളക്‌ടര്‍ക്ക് ചിഫ് സെക്രട്ടറിയുടെ നോട്ടീസ്

Webdunia
വെള്ളി, 27 ജനുവരി 2017 (09:45 IST)
സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോഴിക്കോട് ജില്ല കളക്‌ടര്‍ എന്‍ പ്രശാന്തിന് നോട്ടീസ്. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ആണ് കളക്‌ടര്‍ക്ക് കാരണം  കാണിക്കല്‍ നോട്ടീസ് അയച്ചത്.
 
കോഴിക്കോട് എം പി, എം കെ രാഘവന്റെ പരാതിയിലാണ് നടപടി. നേരത്തെ, കളക്ടറും എം പിയും തമ്മില്‍ എം പി ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. അന്നു എം പി നല്കിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.
 
വിഷയത്തില്‍ കളക്‌ടര്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുന്നംകുളത്തിന്റെ മാപ്പ് കളക്‌ടര്‍ തന്റെ ഫേസ്‌ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് എം പി മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്കുകയും ചീഫ് സെക്രട്ടറി വിശദീകരണം തേടുകയും ചെയ്തിരുന്നു. അന്ന് പ്രശാന്ത് നല്കിയ വിശദീകരണം തൃപ്‌തികരമല്ലെന്ന് കാണിച്ചാണ് പുതിയ നോട്ടീസ്. 15 ദിവസത്തിനകം നോട്ടീസിനു മറുപടി നല്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Next Article