സ്കൂൾ തുറക്കൽ, തീരുമാനം 17ന് നടക്കുന്ന ഉന്നതതല യോഗത്തിൽ

Webdunia
വെള്ളി, 11 ഡിസം‌ബര്‍ 2020 (12:40 IST)
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം 17ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, പൊതുവിദ്യാഭ്യാസസെക്രട്ടറി എ. ഷാജഹാൻ, വകുപ്പ് സെക്രട്ടറിമാർ എന്നിവരാണ് മുഖ്യമന്ത്രിക്ക് പുറമെ യോഗത്തിൽ പങ്കെടുക്കുന്നത്.
 
നിലവിൽ 10,12 ക്ലാസുകളിലെ അധ്യാപകരിൽ പകുതി പെർ 17 മുതൽ സ്കൂളുകളിൽ ഹാജരാകണമെന്നാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്.അടുത്തമാസത്തോടെ പത്തിലെയും പന്ത്രണ്ടിലെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാക്കാനാണ് തീരുമാനം. സ്കൂൾ തുറക്കുന്നതിനനുസരിച്ച് പ്രാക്ടിക്കൽ ക്ളാസുകളും റിവിഷൻ ക്ലാസുകളും ആരംഭിക്കാനും നേരത്തേ ആലോചിച്ചിട്ടുണ്ട്. അതേസമയം മറ്റ് ക്ലാസുകൾ എപ്പോൾ ആരംഭിക്കണം എന്ന കാര്യവും 17ന് ചേരുന്ന യോഗത്തിൽ ചർച്ചയാകും.തദ്ദേശതിരഞ്ഞെടുപ്പിനുശേഷമുള്ള കോവിഡ് വ്യാപനംകൂടി കണക്കിലെടുത്താകും സ്കൂൾ തുറക്കുന്നതിനെ സംബന്ധിച്ച തീരുമാനം ഉണ്ടാവുക

അനുബന്ധ വാര്‍ത്തകള്‍

Next Article