ഊമപ്പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

Webdunia
തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (17:19 IST)
കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ഊമപ്പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഉപ്പള ശാരദാനഗര്‍ സ്വദേശി സുരേഷ് ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. 
 
സെപ്തംബര്‍ 22നായിരുന്നു ഊമായായ പെണ്‍കുട്ടിയെ ഇയാള്‍ പീഡ് മഞ്ചേശ്വരം ഹൊസബട്ടുവിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഊമയായ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്. വീട്ടിലാരുമില്ലാത്ത നേരത്താണ് അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
 
അതേസമയം, പരാതി നല്‍കി മൂന്നു ദിവസം കഴിഞ്ഞ ശേഷമാണ് പൊലീസ് കേസെടുത്തതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.