കൊക്കോ കോളയില്‍ ചത്ത ജീവിയുടെ അവശിഷ്ടങ്ങള്‍. പാലക്കാട് സ്വദേശി മനു മോഹന്‍ വാങ്ങിയ കൊക്കോ കോളയിലാണ് ചത്തജീവിയെ കണ്ടെത്തിയത്. പാലക്കാട് സിവില്സ്റ്റേഷന് സമീപമുള്ള കടയില്‍നിന്നും പ്രദേശവാസിയായ മനുമോഹന്‍ വാങ്ങിയ കൊക്കോ കോളയിലാണ് ചത്തജീവിയുടെ അവശിഷ്ടം കണ്ടത്. 600മില്ലിയുടെ നാലു ബോട്ടിലുകളാണ് വാങ്ങിയത്.
രണ്ടെണ്ണം കഴിച്ചതിന് ശേഷം മൂന്നാമത്തെ ബോട്ടില്‍ കുടിക്കാനെടുക്കുമ്പോഴാണ് ചത്ത ജീവി കോളയില്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ജീവിയുടെ അവശിഷ്ടമുള്ള ബോട്ടിലില്‍ കോളയുടെ അളവും കുറവായിരുന്നു.
2014 സെപ്തംബര്‍ 29ന് ഇറങ്ങിയ ബാച്ചിലെ കൊക്കോ കോളയിലാണ് അവശിഷ്ടം ഉള്ളത്. സംഭവത്തെ തുടര്‍ന്ന് കമ്പനിയ്ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കണ്സ്യൂമര്കോടതിയില് പരാതി നല്‍കാനൊരുങ്ങുകയാണ് മനുമോഹന്‍.