ഡാറ്റ സെന്റര്‍ കേസ്: വി എസ് കുറ്റക്കാരനല്ലെന്ന് സിബിഐ

Webdunia
വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (18:46 IST)
ഡാറ്റ സെന്റര്‍ കൈമാറ്റക്കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റക്കാരനല്ലെന്ന് സിബിഐ. ഡാറ്റ സെന്റര്‍ കൈമാറ്റത്തില്‍ അഴിമതി നടന്നിട്ടില്ല. വിവാദ ഇടപാടുകാരന്‍ നന്ദകുമാറിന് പണം ലഭിച്ചതും ഡാറ്റ സെന്റര്‍ കൈമാറ്റവുമായി യാതൊരു ബന്ധവുമില്ല. ഇടപാടില്‍ സര്‍ക്കാരിന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
 
സ്റ്റേറ്റ് ഡാറ്റ സെന്റര്‍ നടത്തിപ്പ് കരാര്‍ ഒരു പ്രമുഖ ടെലികോം കമ്പനിക്ക് കൈമാറിയതില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, വിവാദ ഇടനിലക്കാരനായ ടിജി നന്ദകുമാര്‍ തുടങ്ങിയവര്‍ക്കു പങ്കുണ്ടെന്നുള്ള ആക്ഷേപങ്ങളെക്കുറിച്ചായിരുന്നു സിബിഐ അന്വേഷണം.
 
ഡാറ്റ സെന്ററിന്റെ നടത്തിപ്പ് 2005 മുതല്‍ സിഡാക്/ടിസിഎസിനായിരുന്നു. 2008 ഏപ്രില്‍ 28നു നടത്തിപ്പ് കരാറിന് ടെന്‍ഡര്‍ ക്ഷണിച്ചു. 2009ല്‍ ടെന്‍ഡര്‍ നടപടി റദ്ദാക്കി വീണ്ടും പ്രെപ്പോസല്‍ ക്ഷണിച്ചു. അവസാന തീയതി 2009 ഓഗസ്റ്റ് 12 ആയിരുന്നെങ്കിലും, അന്നത്തെ മുഖ്യമന്ത്രി വിഎസിന്റെ നിര്‍ദേശപ്രകാരം പ്രമുഖ കമ്പനിയുടെ സൌകര്യം മാനിച്ചു തീയതി നീട്ടിയെന്നും ഇടപാടില്‍ ടിജി നന്ദകുമാറിനു പങ്കുണ്ടെന്നുമാണ് ആക്ഷേപം.  

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.