അറബിക്കടലില്‍ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറി

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 22 ഒക്‌ടോബര്‍ 2023 (14:50 IST)
അറബിക്കടലില്‍ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറി. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളില്‍ തേജ് അതി ശക്തമായ ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറ് സഞ്ചരിച്ചു ഒക്ടോബര്‍ 24 ഉച്ചയോടെ യെമന്‍ - ഒമാന്‍ തീരത്തു അല്‍ ഗൈദാക്കിനും (യെമന്‍) സലാലാക്കിനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 140 കിലോമീറ്റര്‍ വേഗതയില്‍ അതി തീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. അടുത്ത 12 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയിലും തുടര്‍ന്നുള്ള 3 ദിവസം വടക്ക് - വടക്ക് കിഴക്ക് ദിശയിലും സഞ്ചരിച്ചു ബംഗ്ലാദേശ് പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

Next Article