പോലീസ് കസ്റ്റഡിയിലെ പ്രതി തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (07:49 IST)
പോലീസ് കസ്റ്റഡിയിലായിരുന്ന മോഷണ കേസ് പ്രതി കഴിഞ്ഞ ദിവസം സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു. തിരുവനന്തപുരം മുട്ടത്തറ കരി മഠം കോളനി നിവാസി അന്‍സാരി എന്ന മുപ്പത്തേഴുകാരനെയാണ് ഞായറാഴ്ച രാത്രി പത്തേകാലോടെ  ഉടുമുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 
കിഴക്കേകോട്ടയിലെ  കടയിലുണ്ടായ മോഷണവുമായി ബന്ധപ്പെട്ടാണ് ഫോര്‍ട്ട് പോലീസ് ഇയാളെ ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കസ്റ്റഡിയിലെടുത്തത്. ശുചിമുറിയില്‍ കയറി വാതിലടച്ച പ്രതി ഉടുമുണ്ടില്‍ കെട്ടിത്തൂങ്ങുകയായിരുന്നു എന്നാണു പോലീസ് പറഞ്ഞത്.
 
ഉടന്‍ തന്നെ അന്‍സാരിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോവിഡ്  പരിശോധനയ്ക്ക് ശേഷം വിട്ടു നല്‍കും എന്നാണറിയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article