വെട്ടിത്തിട്ടയിലെ പ്ലസ് ടു വിദ്യാര്‍ഥിനിയെ 2017 ജൂലൈ 29 ന് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് വിധി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പെണ്‍കുട്ടിയുടെ പിതാവടക്കം സംശയത്തിന്റെ നിഴലിലായിരുന്നു. പോലീസ് അന്വേഷണത്തില്‍ അനാസ്ഥ ആരോപിച്ച് നാട്ടുകാര്‍ രംഗത്ത് വന്നകോടെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് വഴിതുറന്നത്. ക്രൈംബ്രാഞ്ച് റൂറല്‍ വിഭാഗം കേസ് അന്വേഷിച്ചെങ്കിലും തെളിയിക്കാന്‍ കഴിയാതെ വന്നതോടെ കൊല്ലം ക്രൈംബ്രാഞ്ച് കേസ് എറ്റെടുക്കുയായിരുന്നു.
ഭവനഭേദനത്തിനും പ്രകൃതിവിരുദ്ധ ലൈംഗികവേഴ‌്ചയ്ക്കും പത്തുവർഷം വീതം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും കൊലപാതക കുറ്റത്തിനു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും മാല കവർന്നതിന‌് ആറുവർഷം തടവും 25,000 രൂപ പിഴയും ലൈംഗിക കടന്നുകയറ്റ കുറ്റത്തിന‌് പത്തുവർഷം കഠിനതടവും 50,000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന‌് ഏഴുവർഷം കഠിനതടവും ഉൾപ്പെടെ 43 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ‌് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുവർഷം വെറും തടവും അനുഭവിക്കണം. ഭവനഭേദനത്തിനും കവർച്ചയ്ക്കുമുള്ള ശിക്ഷ ഒരുമിച്ചും മറ്റുള്ള ശിക്ഷകൾ പ്രത്യേകവും അനുഭവിക്കണം.
അതേസമയം, സംശയത്തിന്റെ നിഴലിലായിരുന്ന തന്റെ നിരപരാധിത്വം കൂടിയാണ് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്നും വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതിക്ക് വധശിക്ഷയായിരുന്നു ആഗ്രഹിച്ചതെങ്കിലും വിധിയില്‍ തൃപ്തിയെന്ന് പെണ്‍കുട്ടിയുടെ മാതാവും പ്രതികരിച്ചു.