പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്ലാറ്റിൽ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരീക്കാട്ട് ഷാരൂഖ് ഖാൻ (19), ഇയാളുടെ കൂട്ടുകാരൻ വൈപ്പിൻ മണ്ഡപത്തിൽ ജിബിൻ (22) എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ. പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വെറും 15 വയസ് മാത്രം പ്രായമുള്ള പെൺകുട്ടി ഷാരൂഖിന്റെ കാമുകിയാണെന്നാണ് പറയുന്നത്. പെൺകുട്ടിയെ നിബന്ധിച്ച് കഞ്ചാവ് വലിപ്പിക്കുകയും രണ്ട് ദിവസം ഓട്ടോറിക്ഷയിൽ പലയിടങ്ങളിൽ ചുറ്റി നടത്തിക്കുകയും ചെയ്തു. എറണാകുളം മറൈൻ ഡ്രൈവിൽ വെച്ചാണ് പെൺകുട്ടിയെ കഞ്ചാവ് വലിപ്പിച്ചത്. ശേഷം കൊച്ചി മുഴുവൻ മൂന്ന് പേരും ചേർന്ന് കറങ്ങി നടന്ന് കണ്ടു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ഫോൺ മറന്ന് വെച്ചതോടെയാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടായത്.