ഇത് കുറച്ച് ക്രൂരമല്ലേ?; വലതു കാല്‍ വെച്ച് കയറിയ വധുവിന് കിട്ടിയത് എട്ടിന്റെ പണി, അതും വിവാഹ വേഷത്തില്‍ !

ചൊവ്വ, 14 നവം‌ബര്‍ 2017 (14:05 IST)
വിവാഹ ദിവസം എങ്ങനെയൊക്കെ വരനും വധുവിനും പണിക്കൊടുക്കാം എന്ന് ചിന്തിക്കുന്നവാരണ് കൂട്ടുകാര്‍. ഇങ്ങനെ പണി നല്‍കിയ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇന്ന് പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് പട്ടുസാരിയും ആഭരണവും അണിഞ്ഞ നവവധുവിനെക്കൊണ്ട് തേങ്ങ അരപ്പിക്കുന്നതാണ്.
 
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ട് കഴിഞ്ഞു. അമ്മായിഅമ്മയെപ്പോലെ അരയ്ക്കണം, നല്ല വടിവൊത്ത രീതിയില്‍ വേഗം അരയ്ക്ക് തുടങ്ങിയ നിരവധി കമന്റുകള്‍ ചുറ്റുമുള്ളവര്‍ പറയുന്നത് വീഡിയോയില്‍ കൃത്യമായി കാണാന്‍ സാധിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍