സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ക്രിമിനല്‍ കേസുകളുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 3 ജനുവരി 2024 (08:36 IST)
സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ക്രിമിനല്‍ കേസുകളുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2022ല്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 5101 കേസുകളാണ് 2023ല്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. വധശ്രമക്കേസുകളാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ലഹരിയുപയോഗമാണ് കൂടുതല്‍ ആക്രമണങ്ങള്‍ക്കും പിന്നിലെന്ന് പൊലീസ് പറയുന്നു. 
 
നവംബര്‍ 30വരെയുള്ള കണക്കുപ്രകാരം 918 വധശ്രമക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ മാസത്തെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ഇതുകൂടിയാകുമ്പോള്‍ കേസുകളുടെ എണ്ണം വര്‍ധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article