മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് തന്നെ ഉപദ്രവിച്ചതായി കുട്ടി അയല്‍ക്കാരോട് പറഞ്ഞതിനെ തുടര്‍ന്നാണു സംഭവം വെളിപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ ഇയാള്‍ കഠിനമായി ഉപദ്രവിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി കുട്ടി വെളിപ്പെടുത്തി. ഇക്കാര്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു.