യുവതി കുളിച്ചുകൊണ്ടിരിക്കെ കുളിമുറിയില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കൊല്ലത്ത് റയില്‍വേ ജോലിയുമായി ബന്ധപ്പെട്ട് എത്തിയ ആന്ധ്രാപ്രദേശ് സ്വദേശിയുടെ ഭാര്യ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ പരവൂര്‍ മീനാട് സ്വദേശി ഗോപകുമാര്‍ എന്ന വിരുതനാണ് അതിക്രമിച്ചു കയറി പൊലീസ് പിടിയിലായത്.
ആന്ധ്രാസ്വദേശിയുമായി പരിചയത്തിലായിരുന്ന ഗോപകുമാര്‍ അയാളുടെ ഭാര്യ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ കുളിമുറിയുടെ കതക് തുറന്ന് അകത്ത് കയറിയപ്പോള്‍ യുവതി ബഹളം വച്ചു. ബഹളം കേട്ട് എത്തിയ നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് ഗോപകുമാറിനെ നന്നായി കൈകാര്യം ചെയ്ത ശേഷമാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.