ജിഷ കൊലക്കേസ്; ജിഷയുടെ ചുരിദാറിൽ കണ്ടെത്തിയ ഉമിനീർ അമീറുളിന്റെ തന്നെ, കേസിൽ അന്തിമവാദം തുടങ്ങി

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (09:39 IST)
പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ അന്തിമവാദം തുടങ്ങി. കൊല്ലപ്പെടുമ്പോള്‍ ജിഷ ധരിച്ച ചുരിദാറില്‍ കണ്ടെത്തിയ ഉമിനീർ പ്രതി അമീറുൾ ഇസ്ലാമിന്റേത് തന്നെയെന്ന് വ്യക്തമാക്കുന്ന ഡിഎന്‍എ റിപ്പോർട്ട് പ്രോസിക്യൂഷൻ ഹാജരാക്കി. 
 
യുവതിയുടെ കൈനഖത്തില്‍ കണ്ടെത്തിയ ശരീരകോശങ്ങളില്‍നിന്ന് വേര്‍തിരിച്ച ഡി എൻ എ അമീറിന്റേതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. യുവതിയുടെ വീടിന്റെ വാതിലില്‍ കണ്ടെത്തിയ രക്തക്കറയിലും അമീറിന്റെ ഡിഎന്‍എ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമവാദം നടക്കുന്നത്.  
 
മൃതദേഹപരിശോധന നടത്തിയ ഡോക്ടറുടെയും യുവതിയുടെ അയല്‍വാസികളുടെയും പ്രതിക്കൊപ്പം താമസിച്ചിരുന്നവരുടെയും മൊഴികളും വാദത്തില്‍ വന്നു. അമീറിന്റെ കൈത്തണ്ടയില്‍ കണ്ടെത്തിയ മുറിവ് പെണ്‍കുട്ടി കടിച്ചതാണെന്ന പ്രതിയുടെ മൊഴി കുറ്റസമ്മതത്തിനു തുല്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article