മൗ ജില്ലയില്‍ തന്നെയുള്ള വാരിസ് ഹുസൈന്റെ 15 വയസുകാരിയായ മൂത്ത മകളും ബദരി സേത്തിന്റെ 16 വയസുള്ള മകളും സ്വവര്‍ഗാനുരാകികളായിരുന്നു. എന്നാല്‍ ഈ ബന്ധം ഹുസൈന്‍ ശക്തമായി എതിര്‍ക്കുകയും മകളെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ തന്റെ കൂട്ടുകാരിയെ കാണാത്തതിനെ തുടര്‍ന്ന് സേത്തിന്റെ മകള്‍ ഹുസൈന്റെ വീട്ടിലെത്തി.
എന്നാല്‍ ആ സമയത്ത് ഹുസൈന്റെ ഇളയമകളായ ഇസ്മത്ത് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇസ്മത്തിനോട് സഹോദരിയെ പറ്റി ചോദിച്ചപ്പോള്‍ കുട്ടി ബഹളം വയ്ക്കാന്‍ തുടങ്ങി. ബഹളം വെച്ച കുട്ടിയുടെ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാനായി ഇരുപത് മിനുട്ടോളം കുട്ടിയുടെ മുഖം പൊത്തിപ്പിടിക്കുകയായിരുന്നു. തുടര്‍ന്നാണ് ശ്വാസം കിട്ടാതെ കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇസ്മത്തിന്റെ മൃതദേഹം ബദരി സേത്ത് എന്ന വ്യക്തിയുടെ വീടിന് സമീപം തടികൊണ്ട് മറച്ച് നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റക്കാരാണെന്ന സംശയത്തെ തുടര്‍ന്ന് ബദരി സേത്തിനെയും മകന്‍ മനീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കേസില്‍ തന്റെ അച്ഛനും സഹോദരനും അറസ്റ്റിലായതിന് പിന്നാലെ ബദരി സേത്തിന്റെ മകള്‍ പൊലീസില്‍ കുറ്റം സമ്മതിച്ചത്.