നാദാപുരം പീഡനം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു

Webdunia
തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (12:52 IST)
എല്‍.കെ.ജി വിദ്യാര്‍ഥിനി പീഡിനത്തിനിരയായ സംഭവത്തില്‍  ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. അടുത്ത ദിവസം തന്നെ അന്വേഷണസംഘത്തെ തീരുമാനിക്കും.

പൊലീസ്​അന്വേഷണത്തെ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ്​പുതിയ അന്വേഷണമെന്നാണ്​ ആഭ്യന്തര വകുപ്പ് പറയുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

നേരത്തെ പെണ്‍കുട്ടിക്കെതിരെ അപകീര്‍ത്തികരമായി പ്രസംഗിച്ചതിന് പേരോട്​ അബ്ദുറഹ്മാന്‍ സഖാഫിക്കെതിരെ പൊലീസ്​ കേസെടുത്തിരുന്നു. ഈ കേസും ക്രൈംബ്രാഞ്ചാണ്​അന്വേഷിക്കുക



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.