യുവതിയെ ബലാത്സംഗം ചെയ്തത് മൂന്നു വൈദികർ മാത്രമെന്ന് പൊലീസ്

Webdunia
വ്യാഴം, 5 ജൂലൈ 2018 (17:09 IST)
യുവതിയെ ബലാത്സംഗം ചെയ്തത് സഭയിലെ മുന്ന് വൈദികർ മാത്രമാണെന്ന് പൊലീസ്. ഒരാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. 
 
തുമ്പമൺ ഭദ്രാസനത്തിലെ വൈദികനായ ജോൺസൺ വി മാത്യുവിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് ചുമത്തിയിരിക്കുന്നത്. ഇയാൾ കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുള്ളതിനാൽ കോടതിയുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ പൊലീസ് അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് കടക്കു.
 
നേരത്തെ അഞ്ച് വൈദികർക്കെതിരെ യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല്  വൈദികർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article